സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകൻ എം.ജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനുമാകും. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാൻ തീരുമാനം എടുത്തത്.
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. നടി കെ.പി.എസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.