വിനോദയാത്ര പോയ ഭിന്നശേഷി വിദ്യാര്‍ഥികൾക്ക് ഭക്ഷ്യവിഷബാധ; നൂറോളം പേര്‍ ആശുപത്രിയില്‍

കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന് ഭക്ഷ്യവിഷബാധ. ഭിന്നശേഷി വിദ്യാലയത്തിൽ നിന്ന് വിനോദയാത്രക്കുപോയ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരിക്കിടെ ബോട്ടില്‍നിന്ന് കഴിച്ച ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. ഉച്ചഭക്ഷണത്തിനുശേഷം മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നു.

കോഴിക്കോട് താമരശ്ശേരി പൂനൂരില്‍ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് വിനോദയാത്ര പോയത്. രണ്ട് ബസ്സുകളിലായാണ് സംഘം കൊച്ചിയിലെത്തിയത്.

Tags:    
News Summary - Disabled students on field trip suffer from food poisoning; around 100 hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.