കൊച്ചി: മഹാരാജാസ് സംഘര്‍ഷത്തില്‍ കോളജിലെ അഞ്ചംഗ അച്ചടക്ക സമിതിയുടെ അന്വേഷണം ആരംഭിച്ചു. അധ്യാപകരുടെ നേതൃത്വത്തിലുള്ള സമിതി തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
സംഘർഷങ്ങൾക്ക് വഴിവെച്ച കാര്യങ്ങൾ, അധ്യാപകനുമായി ബന്ധപ്പെട്ട പരാതിയും അതിക്രമവും തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിലാണ് വിദ്യാർഥികൾ.
അതേസമയം, സംഘർഷങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായിട്ടില്ല. അടച്ചിട്ട ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചുകയറി സർട്ടിഫിക്കറ്റുകൾ കത്തിച്ചുവെന്ന കെ.എസ്.യുവിന്റെ പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർഥി സര്‍വകക്ഷി യോഗവും ചേര്‍ന്ന ശേഷമായിരിക്കും അധ്യയനം പുനരാരംഭിക്കുക. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.