ജപ്തിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കി

പുൽപ്പള്ളി: ജപ്തിയിൽ മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമി (56) ആണ് വീട്ടിനുളളിൽ തൂങ്ങിമരിച്ചത്. മുൻ എ.പി.പി ആയിരുന്നു. ബുധനാഴ്ച് വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.

പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ നാട്ടുകർ ഇടപ്പെട്ട് 4 ലക്ഷം രൂപ അടച്ചിരുന്നു.

ബാക്കി തുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അധികൃതർ മടങ്ങിപ്പോയി. 7 സെന്റ് സ്ഥലമാണ് ആകെ ഉള്ളത്. ഭാര്യ പുഷ്പ. മക്കൾ: അനുസ്മിത, അന്ന സോന. മരുമകൻ: നേബൽ.

Tags:    
News Summary - Disgruntled lawyer commits suicide in confiscation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.