ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റം റ​ഷ്യ​ൻ സം​ഘം ശു​ചീ​ക​രി​ക്കു​ന്നു

കടപ്പുറത്ത്​ മനംമടുപ്പിക്കുന്ന മാലിന്യക്കാഴ്ച; റഷ്യൻ സംഘം കടപ്പുറം ശുചീകരിച്ചു

ഫോ​ർ​ട്ട്​​കൊ​ച്ചി: ഫോ​ർ​ട്ട്​​കൊ​ച്ചി​യു​ടെ മ​നോ​ഹാ​രി​ത​യെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ റ​ഷ്യ​ൻ സ്ത്രീ​ക​ളു​ടെ സം​ഘം ക​ട​പ്പു​റ​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ ക​ണ്ട് ഞെ​ട്ടി. മാ​ലി​ന്യം​നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ക​ട​പ്പു​റം ക​ണ്ട​തോ​ടെ ഇ​വ​രു​ടെ മ​നം​മ​ടു​ത്തു. എ​ന്നാ​ൽ, പി​ന്മാ​റാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഇ​വ​ർ ക​ട​പ്പു​റം ശു​ചീ​ക​രി​ച്ച്​ മ​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഗൈ​ഡി​നെ വി​ട്ട്​ വ​ലി​യ ഗാ​ർ​ബേ​ജ് കി​റ്റു​ക​ൾ വാ​ങ്ങി​പ്പി​ച്ച​ശേ​ഷം സം​ഘാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ക​ട​പ്പു​റ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത് കി​റ്റു​ക​ളി​ൽ നി​റ​ച്ചു. 60 കി​റ്റു​ക​ളി​ലാ​ണ് സം​ഘം മാ​ലി​ന്യം നി​റ​ച്ച​ത്.

ക​ട​പ്പു​റം ഒ​രു​വി​ധം ശു​ചി​യാ​യ​​തോ​ടെ കു​ളി​യും പാ​സാ​ക്കി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ ‘മാ​ലി​ന്യ​ങ്ങ​ൾ സ്വ​യം ശേ​ഖ​രി​ച്ച് സം​ഭ​രി​ച്ച് ക​ത്തി​ച്ചും കു​ഴി​ച്ചു​മൂ​ടി​യും ജീ​വി​ത​വും സം​ശു​ദ്ധ​മാ​ക്കു​ക.

ഇ​തി​നാ​യി അ​ണി​ചേ​രു​ക -റ​ഷ്യ​ൻ സം​ഘം’ എ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ർ​മ​ൻ സ്വ​ദേ​ശി​യും അ​തി​നു​മു​മ്പ്​ ഫ്ര​ഞ്ച് യു​വ​തി​ക​ളും ക​ട​പ്പു​റം ശു​ചീ​ക​രി​ച്ച​തും ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. നോ​ർ​ത്ത് ക​ട​പ്പു​റ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം മാ​ലി​ന്യം നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ മൂ​ക്കു​പൊ​ത്തി പോ​കു​ന്ന​ത് ഇ​വി​ടെ നി​ത്യ​കാ​ഴ്ച​യാ​ണ്.

Tags:    
News Summary - Disgusting sight of garbage on the shore- The Russian team cleared the beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.