ഉത്തരവ്​ പാലിക്കുന്നില്ല; സർക്കാറുകൾക്ക്​ ഹൈകോടതി വിമർശനം

കൊ​ച്ചി: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​ൽ കേ​ന്ദ്ര സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​തെ കോ​ട​തി​യോ​ട്​ അ​നാ​ദ​ര​വ്​ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​റു​ക​ൾ ​െച​യ്യു​ന്ന​തെ​ന്ന​ട​ക്കം നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ്​ വി​വി​ധ ബെ​ഞ്ചു​ക​ൾ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ടാ​ഗോ​ർ തി​യ​റ്റ​ർ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ തു​ക ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ പി. ​ബി. സു​രേ​ഷ്​​കു​മാ​ർ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ​യും കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​ൻ നി​യ​മ​ന​ത്തി​നു​ള്ള ശു​പാ​ർ​ശ ഉ​ട​ന​ടി പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഭൂ​മി എ​ന്താ​വ​ശ്യ​ത്തി​ന്​ പ​തി​ച്ചു ന​ൽ​കി​യെ​ന്ന്​ കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ത​ന്നെ ഇ​ട​പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും മ​റ്റൊ​രു കേ​സി​ൽ ന​ൽ​കി.

ട​ാ​ഗോ​ർ തി​യ​റ്റ​റി​െൻറ ന​വീ​ക​ര​ണം 2015 ൽ ​പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ക​രാ​റു​കാ​ർ​ക്ക് തു​ക കൈ​മാ​റി​യി​ല്ലെ​ന്ന ഹ​ര​ജി​യി​ലാ​യി​രു​ന്നു പ​ണം ന​ൽ​കാ​ൻ സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഇ​ത്​ ന​ട​പ്പാ​ക്കാ​ത്ത ന​ട​പ​ടി വീ​ണ്ടും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​റി​നു ന​ൽ​കു​ന്ന ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തു മൂ​ലം കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ൾ പെ​രു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ്ടി വ​രു​മെ​ന്ന്​ സിം​ഗി​ൾ​ബെ​ഞ്ച്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു​ക​ൾ സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യോ​യെ​ന്ന് സ​മ​യ​ക്ര​മം ക​ഴി​യു​ന്ന മു​റ​യ്ക്ക് പ​രി​ശോ​ധി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​മ​യ പ​രി​ധി അ​വ​സാ​നി​ച്ചാ​ൽ ഹ​ര​ജി വീ​ണ്ടും ബെ​ഞ്ചി​ലേ​ക്ക് പോ​സ്​​റ്റ്​ ചെ​യ്യാ​ൻ ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കും. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ സ​മ​യം തേ​ടി സ​ർ​ക്കാ​ർ അ​പേ​ക്ഷ ന​ൽ​ക​ണം. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ത്ത​തി​െൻറ പേ​രി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ന​ൽ​കി ഹ​ര​ജി​ക്കാ​ര​ന് സ​മ​യ​വും പ​ണ​വും ന​ഷ്​​ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ക​ക്ഷി​ക​ളെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വാ​ക്കാ​ൽ പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വു​ക​ളോ​ട്​ കു​റ​ച്ചൊ​ക്കെ ആ​ദ​ര​വ്​ കാ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു​ കെ.​എ.​ടി ചെ​യ​ർ​മാ​ൻ നി​യ​മ​ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ കോ​ട​തി പ്ര​തി​ക​രി​ച്ച​ത്. സ​ർ​ക്കാ​ർ ഇ​ങ്ങ​നെ​യാ​ണ്​ കോ​ട​തി ഉ​ത്ത​ര​വു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്ന​തെ​ങ്കി​ൽ എ​ങ്ങ​നെ സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്ക്​ കോ​ട​തി​യെ ബ​ഹു​മാ​നി​ക്കാ​നാ​വു​മെ​ന്നും ജ​സ്​​റ്റി​സ്​ മു​ഹ​മ്മ​ദ്​ മു​ഷ്​​താ​ഖ്, ജ​സ്​​റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ആ​രാ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂ​നി​യ​ൻ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി രാ​ജീ​വ്​ ഗൗ​ബ, പേ​ഴ്​​സ​ന​ൽ ആ​ൻ​ഡ്​​ ട്രെ​യി​നി​ങ്​​ ഡി​പ്പാ​ർ​ട്മെൻറ്​ സെ​ക്ര​ട്ട​റി ദീ​പ​ക്​ ഖ​ണ്ടേ​ക്ക​ർ എ​ന്നി​വ​ർ​ക്ക്​ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്​ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

കെ.​എ.​ടി​യി​ൽ 2020 സെ​പ്​​റ്റം​ബ​ർ 20 മു​ത​ൽ ചെ​യ​ർ​മാ​ൻ സ്​​ഥാ​നം ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി െക.​എ.​ടി എ​റ​ണാ​കു​ളം അ​ഡ്വ​ക്ക​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ൽ മൂ​ന്നാ​ഴ്​​ച​ക്ക​കം നി​യ​മ​ന​ത്തി​നാ​യു​ള്ള ശി​പാ​ർ​ശ ന​ൽ​കാ​നാ​ണ്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത പ​ക്ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു വ​രു​ത്തു​െ​മ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പ​ല ത​വ​ണ ​േ​കാ​ട​തി ഉ​ത്ത​ര​വ്​ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൊ​വ്വാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കേ​​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ട​പ​ടി​ക​ൾ​ക്ക്​ ര​ണ്ടാ​ഴ്​​ച കൂ​ടി സ​മ​യം തേ​ടു​ക​യും ​െച​യ്​​തു. ഇ​തി​ൽ കോ​ട​തി അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

കോ​ട​തി ഉ​ത്ത​ര​വ്​ കേ​വ​ലം ആ​ചാ​രം പോ​ലു​ള്ള ഒ​ന്ന​ല്ല. അ​ത്​ നി​യ​മ​പ​ര​മാ​യി പാ​ലി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്​. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ഇ​ള​വ്​ ന​ൽ​കു​ന്നു​. അ​ടു​ത്ത ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Disobeys order; High Court Criticize Governments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.