അയൽവാസികൾ തമ്മിലുള്ള തർക്കം: വിദ്യാർഥിനിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

മണ്ണഞ്ചേരി: അയൽവാസികൾ തമ്മിലുണ്ടായ തർക്കം വിദ്യാർഥിനിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പട്ടാട്ടുചിറ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുമോന്‍റെ ഭാര്യ ബിന്ദു (45), മകൾ നയന (19) എന്നിവർ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ഞായറാഴ്ച രാത്രി മണ്ണഞ്ചേരി പഞ്ചായത്ത്‌ 21ാം വാർഡ് പനമൂട്യായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്‍റെ മുന്നിൽ വീണു കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്‍റെ നെഞ്ചിലും നയനയുടെ കൈയ്ക്കുമാണ് കുത്തേറ്റത്.

പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയും 22കാരിയുമായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സി.ഐ. രവി സന്തോഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Tags:    
News Summary - Dispute between neighbors: Man stabbed to death by student in mannanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.