തലശ്ശേരി: യാത്രക്കിടയിൽ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
തലശ്ശേരി ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഗോപാലപ്പേട്ട ഫിഷറീസ് കോമ്പൗണ്ടിലെ പടിഞ്ഞാറെപുരയിൽ ശ്രീധരിയാണ് (51) മരിച്ചത്. വീഴ്ചയിൽ തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ ഗോപാലപേട്ടയിലെ നാപാസ് വീട്ടിൽ ഗോപാലകൃഷ്ണനെ (56) തലശ്ശേരി ടൗൺ പൊലീസ് അറസ്റ്റ്ചെയ്തു. ശ്രീധരിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മൊഴിയെ തുടർന്നാണ് ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ഞായറാഴ്ച രാത്രി എട്ടരക്ക് സൈദാർ പള്ളിക്കടുത്തുെവച്ചാണ് സംഭവം. ഗോപാലകൃഷ്ണൻ ഓടിച്ച ഓട്ടോയിൽനിന്നും ശ്രീധരി തെറിച്ചുവീഴുകയായിരുന്നു. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് ആക്രമണത്തിനും അപകടത്തിനുമിടയാക്കിയത്. കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതാണ് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.ഭർത്താവ്: പരേതനായ രാജൻ. മക്കൾ: സവിനേഷ്, രാജേഷ്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.