ബ്രൂവറി വിവാദം സർക്കാറിന് പാഠമാകണമെന്ന് കാനം

കോട്ടയം: പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ബ്രൂവറി വിവാദം സർക്കാറിന് പാഠമാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയങ്ങളെ ഗൗരവമായി സർക്കാർ കാണണം. നവകേരള നിർമ്മാണത്തിനിടെ വിവാദത്തിനും തർക്കത്തിനും താൽപര്യമില്ലാത്തതിനാലാണ് ലൈസൻസ് റദ്ദാക്കിയതെന്നും കാനം വ്യക്തമാക്കി.

ബി.ജെ.പി സർക്കാരായാലും ഇടതു സർക്കാരായാലും സുപ്രീംകോടതി വിധി നടപ്പാക്കാനെ ശ്രമിക്കൂ. ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബ്രൂവറി, ഡിസ്​റ്റിലറി​ യൂണിറ്റുകൾക്ക്​ നൽകിയ വിവാദ അനുമതി സംസ്ഥാന സർക്കാർ ഇന്ന് റദ്ദാക്കിയിരുന്നു. എന്നാൽ, ബ്രൂവറി അനുവദിച്ചതിൽ വീഴ്​ച ഉണ്ടായിട്ടില്ലെന്നും വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ്​ അനുമതി റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. കൂടുതൽ ​പരിശോധനകൾക്ക്​ ശേഷം മാത്രമേ ഇനി അനുമതി നൽകൂവന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യം സംസ്​ഥാനത്ത്​ തന്നെ നിർമിക്കുന്നതിനുള്ള യൂണിറ്റുകൾ തുടങ്ങാൻ വേണ്ട പ്രവർത്തനങ്ങൾ തുടരും. ഇത്തരം യൂണിറ്റുകൾക്ക് ​ഇനിയും തത്ത്വത്തിൽ അനുമതി നൽകും. പ്രതിപക്ഷ നേതാവി​​​​െൻറ ആരോപണങ്ങൾ അംഗീകരിച്ചതു കൊണ്ടല്ല അനുമതി റദ്ദാക്കിയത്​. ഒറ്റ​െക്കട്ടായി നിൽക്കേണ്ട സമയത്ത്​ വിവാദങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ്​. ബ്ലെൻഡിങ്​ യൂണിറ്റുകൾ തുടങ്ങാനാവശ്യമായ നടപടി തുടർന്നും മുന്നോട്ടു കൊണ്ടു പോകുമെന്നും മഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Distillery- Brewery Scam Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.