പേരൂർക്കട: തിരുവനന്തപുരം സബ് കലക്ടർ ദിവ്യ എസ്.അയ്യരുടെ ചിത്രം ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി. താൻ കോട്ടയം അസി. കലക്ടർ ആയിരുന്നപ്പോൾ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രം സ്മാർട്ട്വേ ഇന്ത്യാ എന്ന ഓൺലൈൻ ഷോപ്പിങ് കമ്പനി സമൂഹമാധ്യമങ്ങളിൽ പരസ്യത്തിനായി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി ദിവ്യ എസ്.അയ്യർ ഡി.ജി.പിക്ക് പരാതി നൽകി.
കമ്പനി തകർച്ചയിലാണെന്ന വാർത്ത സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെതുടർന്നാണ് ഈ ചിത്രമുപയോഗിച്ച് ദിവ്യ എസ്.അയ്യരും കമ്പനിയിൽ പങ്കാളിയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഡി.ജി.പി പരാതി കമീഷണർക്ക് കൈമാറി. കമീഷണറുടെ നിർദേശപ്രകാരം പേരൂർക്കട എസ്.എച്ച്.ഒ സ്റ്റുവർട്ട് കീലർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.