കൊച്ചി: പി.വി. അൻവർ എം.എൽ.എയുമായി ഒരു ബന്ധവുമില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) കേരള ഇൻ-ചാർജ് ജി. മോഹൻദാസ് കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അൻവർ ഡി.എം.കെയിൽ ചേരുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പാർട്ടി വക്താവ് ടി.കെ.എസ്. ഇളങ്കോവൻ തള്ളിക്കളഞ്ഞതാണ്. പാർട്ടിയുടെ കൊടിയും മറ്റും ഉപയോഗിച്ചതിനെ കേന്ദ്ര നേതൃത്വം ശക്തമായി താക്കീത് നൽകുകയും ചെയ്തിരുന്നു.
അൻവറിന്റെ മകനെ ഡി.എം.കെ യൂത്ത് വിങ് ജോയന്റ് സെക്രട്ടറിയാക്കി എന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്. ഡി.എം.കെ കേരള ഘടകം അഞ്ചിന് ചേലക്കരയിൽ വിശദീകരണയോഗം വിളിച്ചിട്ടുണ്ട്.
കേരളത്തിൽ ഡി.എം.കെയുടെ ചുമതല വഹിക്കുന്ന കെ.ആർ. മുരുകേശൻ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ആരോപണം നേരിടുന്ന ആളാണെന്നും മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.