കോഴിക്കോട്: വ്യക്തിപരമായ അധിക്ഷേപങ്ങളിൽ തളരില്ലെന്ന് നിയുക്ത മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തി മുന്നോട്ട് പോകും. ജനങ്ങൾ വാസ്തവം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ജനാധിപത്യത്തിൽ വിമർശനം സ്വാഭാവികമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുേമ്പാൾ തന്നെ വിമർശിച്ചവരെല്ലാം ഇപ്പോൾ തെന്റ സുഹൃത്തുക്കളാണ്. ബേപ്പൂരിൽ മത്സരിക്കാനെത്തിയപ്പോഴും വിമർശനങ്ങളുണ്ടായിരുന്നു. അന്ന് മെയ് രണ്ടിന് ജനം മറുപടി നൽകുമെന്നാണ് വിമർശകരോട് പറഞ്ഞതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും സമീപിക്കാവുന്ന ജനപ്രതിനിധിയായിരിക്കും. വകുപ്പ് സംബന്ധിച്ച് അന്വേഷിച്ചിട്ടില്ല. പാർട്ടി ചർച്ച ചെയ്തത് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.