ശ്രദ്ധിക്കുക; ദുരന്ത പ്രദേശങ്ങളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കരുത്; ഫുഡ് കലക്ഷൻ സെന്ററിൽ ഏൽപ്പിക്കണം

കൽപറ്റ: വയനാട് ദുരന്തഭൂമിയിൽ രക്ഷാദൗത്യം നടത്തുന്നവർക്കും വിവിധ സേനകൾക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല നീലിക്കാപ്പ് സെൻറ് മേരീസ് ചർച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കലക്ഷൻ സെന്‍ററിൽ ഏൽപ്പിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ല ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖേനെയാണ് വിതരണം ചെയ്യുക.

Tags:    
News Summary - Do not deliver food directly to disaster areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.