സോളാർ: സരിതയുടെ കത്ത്​ പ്രസിദ്ധീകരിക്കുന്നതും ചർച്ചയാക്കുന്നതും ഹൈകോടതി വിലക്കി

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്​റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്. നായരുടെ കത്ത്​ പ്രസിദ്ധീകരിക്കുന്നതും ചർച്ചയാക്കുന്നതും ഹൈകോടതി വിലക്കി. സര്‍ക്കാറിനും അതി​​െൻറ ഏജന്‍സികൾക്കും രാഷ്​ട്രീയക്കാർക്കും എല്ലാ വിഭാഗം മാധ്യമങ്ങൾക്കുമാണ്​ രണ്ടുമാസത്തേക്ക്​ ഇടക്കാല ഉത്തരവിലൂടെ (ഗാഗ്​ ഒാർഡർ) വിലക്ക്​ ഏർപ്പെടുത്തിയത്. സോളാർ കമീഷൻ റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.  കമീഷന്‍ റി​േപ്പാർട്ടിലെ തുടര്‍ നടപടി സ്‌റ്റേ ചെയ്യാതിരുന്ന സിംഗിൾ ബെഞ്ച്​, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും വിശദ വാദത്തിന്​ ഹരജി ജനുവരി 15ലേക്ക്​ മാറ്റുകയും ചെയ്​തു.

ജുഡീഷ്യൽ റിപ്പോർട്ടി​ൽ സരിതയുടെ കത്ത്​ ഉൾപ്പെടുത്തിയതും അതിലെ പരാമർശങ്ങളും ത​​െൻറ കക്ഷിക്ക്​ മാനഹാനിയുണ്ടാക്കിയെന്ന്​ ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ വാദിച്ചു. റിപ്പോർട്ടിലെ 600 പേജുകൾ 2013 ജൂലൈ 19ലെ സരിതയുടെ കത്തി​​െൻറ അടിസ്ഥാനത്തിലുള്ളതാണ്. കൂടുതൽ പരിഗണനവിഷയങ്ങൾ കമീഷൻ സ്വമേധയ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയത് കമീഷൻസ് ഒാഫ് എൻക്വയറി ആക്ടിന് വിരുദ്ധമാണ്​.

യുക്തിസഹമായ ഒരു നിരീക്ഷണവും കമീഷൻ നടത്തിയിട്ടില്ല. സോളാർ തട്ടിപ്പിലൂടെ പൊതു ഖജനാവിന് നഷ്​ടമുണ്ടായില്ലെന്ന്​ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹരജിക്കാര​​െൻറ വാദങ്ങൾ കണക്കിലെടുക്കാതെയുള്ള റിപ്പോർട്ട് റദ്ദാക്കണം. ഭഗൽപൂർ കലാപത്തെക്കുറിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ മുൻ കേന്ദ്രമന്ത്രി എൽ.കെ. അദ്വാനി നൽകിയ ഹരജി സുപ്രീംകോടതി അനുവദിച്ചത്​ കപിൽ സിബൽ ചൂണ്ടിക്കാട്ടി. 

വാദത്തിനിടെയാണ്​​ സരിതയുടെ കത്ത്​ പ്രസിദ്ധീകരിക്കുന്നതും ചർച്ച ചെയ്യുന്നതും തടയണമെന്ന ഹരജിയിലെ ആവശ്യം അദ്ദേഹം ഉന്നയിച്ചത്​. അതേസമയം, തുടർ നടപടി സ്​റ്റേ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടില്ല. കത്ത് സോളാർ റിപ്പോർട്ടി​​െൻറ ഭാഗമാക്കിയതോടെ പൊതുരേഖയായി. ഇത് രാഷ്​ട്രീയ -മാധ്യമ വേദികളിൽ ചർച്ച ചെയ്യുന്നത് ഉമ്മൻ ചാണ്ടിയുടെ സൽപേരിനെയും സ്വകാര്യതയെയും ബാധിക്കും. ഉമ്മൻ ചാണ്ടി മാന്യനാണെന്ന് സരിത കോടതിയിൽ പറഞ്ഞിരുന്നു. കത്ത് റിപ്പോർട്ടി​​െൻറ ഭാഗമായതെങ്ങനെയെന്ന് പരിശോധിക്കണമെന്നും- കപിൽ സിബൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Do not discuss sarithas letter says Highcourt-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.