കാഞ്ഞങ്ങാട്: ചികിത്സയും പെൻഷനും നൽകണമെന്നാവശ്യപ്പെട്ട് 'ദുരിതബാധിതരുടെ സങ്കടങ്ങൾ മുഖ്യമന്ത്രി അറിയണം' ബാനറിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിനടുത്ത് പ്രതിഷേധ പരിപാടി നടത്തി. ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
ദുരിതബാധിതർക്കു ലഭിക്കേണ്ട അവകാശങ്ങൾ കൊറോണയുടെ പേരിൽ നിഷേധിക്കരുതെന്ന് അദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു. ചികിത്സ നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്നും സർക്കാർ അത് നിറവേറ്റി ദുരിതബാധിതർ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുൽ കാദർ ചട്ടഞ്ചാൽ, പവിത്രൻ തോയമ്മൽ, സി.വി. നളിനി, സുരേഷ് കാഞ്ഞങ്ങാട്, എം. കുഞ്ഞിക്കണ്ണൻ, എം. ശ്യാലിനി, അബ്ദുൽ ഗനി, പി. സിന്ദു, ഓമന, മാധവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.