മുന്നണി പ്രവേശനത്തിന് സി.പി.ഐയുടെ ഔദാര്യം വേണ്ട: കേരള കോൺഗ്രസ്

കോട്ടയം: സി.പി.ഐക്കും മുതിർന്ന നേതാവ് പന്ന്യന് രവീന്ദ്രനുമെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ്-എം. മുന്നണി പ്രവേശനത്തിനായി ഞങ്ങൾ ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ലെന്നും ആരുടെ ഔദ്യാര്യം ആവശ്യവുമില്ലെന്നും കേരള കോൺഗ്രസ്-എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി പറഞ്ഞു.

സ്ഥാനത്തും അസ്ഥാനത്തും കടന്നാക്രമിക്കാൻ പന്ന്യൻ രവീന്ദ്രന്‍റെയോ സി.പി.ഐയുടെയോ നുകത്തിന് കീഴിയിൽ കഴിയുന്ന പാർട്ടിയല്ല കേരള കോൺഗ്രസ്-എം. ഇക്കാര്യം പാർട്ടി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.ഐ ഇപ്പോൾ കേരള കോൺഗ്രസ്-എമ്മിനെതിരേ തിരിയുന്നത് ഉൾഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരിക്കുമ്പോഴും അതേ രീതിയിൽ പ്രതികരിക്കാത്തത് മാന്യത കൊണ്ടാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ കടന്നാക്രമണം നടത്തുന്നത് മാന്യൻമാർക്ക് ചേർന്ന പണിയല്ല. നിലനിൽപ്പില്ലാത്തതിനാൽ തന്‍റെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പന്ന്യന്‍റെ മാണി വിരോധമെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.

Tags:    
News Summary - Do not need the acceptance of cpi for the entrance of the ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.