തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ്. ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് പുതിയ ഉത്തരവ്. ടിയാരി എന്ന് ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും ഉത്തരവിൽ പറയുന്നു.
മേൽപടിയാൻ ,പ്രസ്തുത ആൾ എന്ന അർഥത്തിലാണ് ടിയാൻ എന്ന് ഉപയോഗിക്കുന്നത്. സ്ത്രീ ആണെങ്കിൽ അത് ടിയാരി എന്നാവും. എന്നാൽ പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി 'ടിയാരി' എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
സര്‍ക്കാര്‍ ഓഫിസുകൾക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകര്‍പ്പ് നിയമവകുപ്പ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.