സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം: ഇന്ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസ്സഹകരണ സമരം ഒത്തുതീര്‍ക്കാന്‍  ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച. മന്ത്രി കെ.കെ. ശൈലജയുടെ ചേംബറില്‍ വൈകീട്ട് അഞ്ചിനാണ് ചര്‍ച്ച. ഡിസംബര്‍ എട്ടിന് ആരംഭിച്ച മൂന്നാംഘട്ട സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ ഡിസംബര്‍13ന് കെ.ജി.എം.ഒ.എ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് വീണ്ടും ചര്‍ച്ച.

ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച്  സമരം ശക്തമാക്കുമെന്ന് സംഘടനനേതാക്കള്‍ അറയിച്ചു. ആര്‍ദ്രം, സമഗ്ര ആരോഗ്യസുരക്ഷ തുടങ്ങിയ  പദ്ധതികള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. സമരത്തിന്‍െറ ഭാഗമായി വകുപ്പുതലയോഗങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലെ അവലോകന യോഗങ്ങളിലും നിന്ന് വിട്ടുനില്‍ക്കുകയാണ്.  

 

Tags:    
News Summary - docters strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.