കുറ്റ്യാടി: കോവിഡ് കാലത്ത് രോഗികളായ കുട്ടികളെ വീടിനു പുറത്തിറക്കാൻ കഴിയാത്ത അമ്മമാരുടെ ആശങ്കയുടെ വിളികൾക്ക് ആശ്വാസം നൽകുകയാണ് കുറ്റ്യാടിയിലെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഡി.സച്ചിത്ത്. വിവിധ ആശുപത്രികളിലായി ദിനേന ഇരുനൂറോളം കുട്ടികളെയെങ്കിലും ചികിത്സിച്ചിരുന്ന ഡോക്ടർ, ഇത്തവണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്‍റെ മൊബൈൽ നമ്പർ സാമൂഹിക മാധ്യങ്ങളിലൂടെ ഷെയർ ചെയ്ത ശേഷം ഇങ്ങനെ അറിയിച്ചു. 'കുട്ടികൾക്ക് അസുഖം വന്നാൽ ഇൗ നമ്പറിൽ വിളിക്കുക മരുന്ന് ഞാൻ പറഞ്ഞു തരും, അപ്പോൾ റെേക്കാഡ് ചെയ്യുക. അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് വിളിക്കുക'.
രാവിലെ എട്ടുമുതൽ അദ്ദേഹത്തിന്‍റെ ഫോൺ ശബ്ദിച്ചു കൊണ്ടിരിക്കും. ലോക്ഡൗണിന് മുമ്പ് കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മേഖലകളിലെ അമ്മമാരാണ് ഡോ.സച്ചിത്തിനെ സമീപിച്ചിരുന്നതെങ്കിൽ ഇപ്പോൾ ജില്ലക്ക് പുറത്തു നിന്നും വിദേശത്തു നിന്നും വിളിവരുന്ന സ്ഥിതിയാണെന്ന് ഡോക്ടർ പറയുന്നു. ഒ.പി.യിൽ വരുന്ന കുട്ടികളിൽ എൺപതു ശതമാനവും അഞ്ചുവയസിൽ തഴെയുള്ളവരാണ്. ടെലി മെഡിസിൻ പരിപാടി ആരംഭിച്ചത് പ്രധാനമായും അമ്മമാരുടെ ആശങ്ക അകറ്റുന്നതിനാണ്- ഡോക്ടർ പറഞ്ഞു.
ഒരു കുട്ടിയെ ആശുപ്രതിയിൽ കൊണ്ടുവരുേമ്പാൾ ചുരുങ്ങിയത് രണ്ട് മുതിർന്നവരും കൂടെ വരും. ഇരുനൂറ് പേർക്ക് ഫോണിൽ മരുന്ന് കുറിച്ചു കൊടുക്കുേമ്പാൾ അറനൂറ് േപരെങ്കിലും ഇപ്രകാരം ആശുപത്രയിൽ വരുന്നത് ഒഴിവാക്കാൻ കഴിയും എന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.