കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സങ്കര ചികിത്സ ഉത്തരവിനെതിരെ രാജ്യ വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) ചൊവ്വാഴ്ച നില്പ് സമരം നടത്തും. സംസ്ഥാനത്തെ മുഴുവന്‍ മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാരും ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ ജോലി ബഹിഷ്കരിച്ച് നില്പ് സമരം നടത്തും. കേരളത്തിലെ 109 ഐ.എം.എ ശാഖകളിലെയും ഡോക്ടര്‍മാര്‍ ചെറുസംഘങ്ങളായിട്ടാണ് നില്പ് സമരത്തില്‍ പങ്കെടുക്കുക. ഐ.എം.എ കൊച്ചി ശാഖയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലെ മുഴുവന്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ശാഖ പ്രസിഡൻറ് ഡോ. ടി.വി.രവി, സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ അറിയിച്ചു.
ആയുര്‍വേദം ഇന്ത്യയുടെ തനത് പാരമ്പര്യചികിത്സ രീതിയാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. മോഡേണ്‍ മെഡിസിനില്‍ അനുവര്‍ത്തിക്കുന്ന 58തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദ വിദഗ്ധരെക്കൊണ്ട് നടത്തിക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിെൻറ തീരുമാനത്തിനെതിരെയാണ് സമരം. ഈ മാസം 11ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ കോവിഡ് ചികിത്സ, അത്യാഹിത വിഭാഗങ്ങളെ മാത്രം ഒഴിവാക്കി ഐ.എം.എ രാജ്യ വ്യാപകമായി പണിമുടക്ക് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.