വര്‍ഷങ്ങളായി ഒരിടത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ മാറ്റും

തിരുവനന്തപുരം: വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ അവിടെ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. മൂന്നുവര്‍ഷമാണ് ഒരു ഡോക്ടര്‍ക്ക് പരമാവധി ഒരു ആശുപത്രിയില്‍ ജോലി ചെയ്യാന്‍ കഴിയുന്നതെന്നും മാത്യു കുഴല്‍നാടന്‍റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

ഒരു ഡോക്‌റുടെ നൈറ്റ് ഡ്യൂട്ടി സമയം ഒരു ദിവസം രാത്രി എട്ടുമുതല്‍ അടുത്തദിവസം രാവിലെ എട്ടുവരെയാണ്. അതിനടുത്തദിവസം ഓഫ് എടുക്കാം. എന്നാല്‍, രണ്ടുദിവസം കോമ്പന്‍സേറ്ററി ഓഫ് എന്ന വ്യവസ്ഥയില്ലെന്നും മന്ത്രി വിശദീകരിച്ചു.

Tags:    
News Summary - Doctors who have been working in the same place for years will be replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.