ഡോ. ശരത് ചന്ദ്ര ബോസ്

സി.പി.എം നേതാക്കൾ ഡോക്ടറെ മർദിച്ച സംഭവം; ആലപ്പുഴയിൽ നാളെ ഡോക്ടർമാർ കൂട്ട അവധിയെടുക്കും

ആലപ്പുഴ: ഡോക്ടറെ മർദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ നാളെ കൂട്ട അവധിയെടുക്കും. സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സമരം ബാധിച്ചേക്കും. ഡോക്ടറെ മർദിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ 24നാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡോ. ശരത്ചന്ദ്ര ബോസിന് മർദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത്​ പ്രസിഡൻറ്​ ഉൾപ്പെടെ മൂന്ന്​ സി.പി.എം നേതാക്കൾക്കെതിരെ പൊലീസ്​ കേസെടുത്തു. കൈനകരി പഞ്ചായത്ത്​ പ്രസിഡൻറ്​ ​ എം.സി. പ്രസാദ്, ലോക്കൽ സെക്രട്ടറി രഘുവരന്‍, പ്രവർത്തകൻ വിശാഖ് വിജയന്‍ എന്നിവർക്കെതിരെയാണ് നെടുമുടി പൊലീസ്​ കേസെടുത്തത്​.

ക​ുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തി​െല മെഡിക്കൽ ഓഫിസറായ ഡോ. ശരത്​ച​ന്ദ്ര ബോസ് കൈനകരിയിലെ വാക്​സിൻ കേ​ന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു. വാക്​സിനേഷനുശേഷം മിച്ചമുണ്ടായിരുന്ന വാക്​സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ മർദനത്തിൽ കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

പഞ്ചായത്ത്​ പ്രസിഡൻറ്​ 10 പേര​ുടെ ലിസ്​റ്റ്​ നൽകി അവർക്ക്​​ വാക്​സിൻ നൽകണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ഇത്​ കിടപ്പുരോഗികൾക്കായി മാറ്റിവെച്ചതാണെന്ന്​ പറഞ്ഞപ്പോൾ തർക്കമായി. തുടർന്ന്​ കഴുത്തിനുകുത്തിപ്പിടിച്ച്​ മർദനത്തിന്​ ശ്രമിച്ചതായി ഡോ. ശരത്​ചന്ദ്രബോസ്​ പറഞ്ഞു. വാക്​സിൻ കൊടുക്കാതെ കൈനകരിവിട്ട്​ പുറത്തുപോകില്ലെന്ന്​ ഭീഷണിമുഴക്കിയതോടെ കുതറിയോടി മുറിയിൽ കയറി കതകടച്ചു. രണ്ടുമണിക്കൂറിലേറെ നേരം ​ആരോഗ്യപ്രവർത്തകരെ തടഞ്ഞുവെച്ചതിനുശേഷം പൊലീസെത്തിയാണ്​ രക്ഷപ്പെടുത്തിയത്​.

അതേസമയം, വാക്​സിൻ ഉണ്ടായിട്ടും രാവിലെ മുതൽ കാത്തുനിന്നവർക്ക്​ നൽകാതെ മടക്കി അയച്ച മെഡിക്കൽ ഓഫിസറുടെ നടപടിയിൽ പ്രതിഷേധിക്കുക മാത്രമാണെന്നും ഡോക്​ടറെ കൈയേറ്റം ചെയ്​തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും കൈനകരി പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. പ്രസാദ് പറഞ്ഞു.

ഡ്യൂട്ടി ഡോക്ടറെ ജോലി തടസ്സപ്പെടുത്തി കൈയേറ്റം ചെയ്തു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടു​ത്തതെന്ന്​ പൊലീസ്​ പറഞ്ഞു. 



Tags:    
News Summary - Doctors will take group leave in Alappuzha tomorrow as protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.