തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തെ കുറിച്ച് പഠിക്കാൻ പ്രത്യേക അന്വേഷണ കമീഷൻ വേണ്ടെന്ന് കെ. മുരളീധരൻ. അന്വേഷണ കമീഷൻ വന്നാൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. പ്രവർത്തകർ തമ്മിലടിച്ചാൽ കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാകും. തൃശൂരിൽ ആരും വോട്ട് മറിച്ചിട്ടില്ല. പരമ്പരാഗത വോട്ടിലാണ് വിള്ളലുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബി.ജെ.പിയിൽ പോകുന്നതിലും ഭേദം താൻ വീട്ടിലിരിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിൽ തോറ്റാൽ മാറുന്ന ആളല്ല താൻ. എല്ലാം പോയാലും ഈ വീടുണ്ടാകും. അതുമതി. തോൽവിയിൽ ഒരാളെയും കുറ്റം പറയാനില്ല. തോൽവിക്ക് പിന്നാലെയുള്ള സംഘർഷം ഒഴിവാക്കണം. അല്ലെങ്കിൽ അത്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ബാധിക്കും. പലരും പലതും പറയും ആലോചിച്ച് തീരുമാനമെടുക്കണം എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ പഠിച്ച പാഠമെന്നും മുരളീധരൻ പറഞ്ഞു.
തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചപ്പോൾ കെ.മുരളീധരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.