ഡോളർ കടത്ത്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല, ഹരജി തള്ളി

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ നൽകിയ ഹരജിയാണ് തള്ളിയത്. ഹരജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാറിന്‍റെ വാദം കോടതി ശരിവെക്കുകയായിരുന്നു.

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടാണ് അജി കൃഷ്ണൻ ഹരജി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് പറയാനാവില്ല. അങ്ങനെ പറയാനുള്ള തെളിവുകളൊന്നും ഹരജിക്കാരൻ ഹാജരാക്കിയിട്ടില്ല. ഈ കേസിൽ കോടതി നിരീക്ഷണം ഈ ഘട്ടത്തിൽ ആവശ്യമില്ല. ഹരജിക്കാരന് കേസുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Dollar smuggling: No inquiry against Chief Minister plea dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.