കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻെറ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ബുധനാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്.
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഡോളർ കടത്തുകേസിൽ ഫെബ്രുവരി ഒമ്പത് വരെയാണ് ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി.
നേരത്തെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കള്ളക്കടത്തു കേസിലും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇ.ഡി കേസിൽ അറസ്റ്റിലായി 89 ദിവസം പിന്നിടുേമ്പാഴാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഡോളർ കടത്ത് കേസിൽകൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ സാധിക്കും.
അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി റബിൻസണിൻെറ റിമാൻഡ് കാലാവധി കോടതി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.