ആലപ്പുഴ: സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് സി.പി.എമ്മും ബി.ജെ.പിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിൽ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, ഈ പരിപ്പ് കേരളത്തിൽ വേവില്ല.
അഞ്ചുവർഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താത്ത കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയപ്രതികാരം തീർക്കാനാണ്. ഇതിനെ യു.ഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ബി.ജെ.പിയുമായി ചേർന്ന് യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണിത്.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ വീണ്ടും കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടുമെന്ന ധാരണയിലാണെങ്കിൽ അത് തെറ്റിപ്പോയെന്ന് കാലം തെളിയിക്കും. സി.ബി.ഐയോട് ഇതുവരെയില്ലാത്ത പ്രേമം പിണറായി വിജയന് ഉണ്ടാകണമെങ്കിൽ എന്തെങ്കിലും അതിെൻറ പിന്നിലുണ്ടാകും. രാഷ്ട്രീയ ഗൂഢാലോചന കുറെ നാളുകളായി നടക്കുകയാണ്.അത് ജനംതിരിച്ചറിയും.
ഇതിന് മുമ്പ് പലകേസുകളും വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സി.ബി.ഐക്ക് വിട്ടിട്ടില്ല. വാളയാർ കേസിൽ സർക്കാറിന് നിവൃത്തിയില്ലാതെ വന്നതോടെയാണ് സി.ബി.ഐക്ക് വിട്ടത്. തെരഞ്ഞെടുപ്പിൽ നിലനിൽപ് അപകടത്തിലാകുമെന്ന കണ്ട് എൽ.ഡി.എഫ് സ്വീകരിച്ച തെറ്റായ മാർഗത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.