കോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ മുൻ ഹരിത നേതാക്കളെ പരോക്ഷമായി വിമർശിച്ച് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. സ്ത്രീപക്ഷ രാഷ്ട്രീയം ലീഗ് ഭരണഘടനയിലില്ലെന്നും ഹരിത സ്ത്രീവാദം ഉയർത്തരുതെന്നും അവർ പറഞ്ഞു.
എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് സെമിനാറിൽ സംസാരിക്കുകയായിരുന്നു നൂർബിന. ലീഗ് മുന്നോട്ടുവെക്കുന്നത് സമുദായ രാഷ്ട്രീയമാണ്, ലിംഗ രാഷ്ട്രീയമല്ല. പോഷക സംഘടനകൾക്ക് ലീഗിനെ മാറ്റി നിർത്താനാവില്ലെന്നും ലീഗിെൻറ നയങ്ങളും ലീഗുമാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ഹരിത സംസ്ഥാന കമ്മിറ്റിയെ ലീഗ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. തുടർന്ന് രൂപവത്കരിച്ച ഹരിത സംസ്ഥാന കമ്മിറ്റിയുടെ ആദ്യ പരിപാടിയിലാണ് നൂർബിനയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.