തൊഴില്‍ സംരക്ഷിക്കാതെ പരിഷ്‌കാരം നടപ്പാക്കരുത് -ആധാരമെഴുത്തുകാര്‍

മലപ്പുറം: തൊഴില്‍ സംരക്ഷണത്തിനു വേണ്ട നടപടികളെടുക്കാതെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ടെംബ്ലെറ്റ് പരിഷ്കാരം നടപ്പാക്കരുതെന്ന് കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷ്കാരം പതിനായിരത്തോളം ആധാരം എഴുത്തുകാരെയും വെണ്ടര്‍മാരെയും അനുബന്ധ തൊഴിലെടുക്കുന്നവരെയും വഴിയാധാരമാക്കുന്നതാണ്.

ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ച് മാത്രമേ പുതിയ പരിഷ്കാരം നടപ്പാക്കൂ എന്നാണ് ആധാരം എഴുത്ത് യൂനിയനുകളുമായി രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഈ രംഗത്ത് തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും കമ്മിറ്റി പറഞ്ഞു.

Tags:    
News Summary - Don't implement reforms without saving jobs says documents workers union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.