പിന്നാക്കക്കാരുടെ അവകാശം ഹനിക്കരുത് –ജിഫ്​രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: മുന്നാക്ക സംവരണത്തി​െൻറ പേരില്‍ മുസ്‌ലിംകളുള്‍പ്പെടെ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്ന നടപടിയിൽനിന്ന്​ സർക്കാർ പിന്മാറണമെന്ന്​ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്​ ജിഫ്​രി മുത്തുക്കോയ തങ്ങള്‍ ആവവശ്യപ്പെട്ടു. സമസ്തയും പോഷക സംഘടനകളും സംവരണ അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കാനല്ല ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യമാണ് സമസ്ത ഉന്നയിക്കുന്നത്. സംവരണത്തെ സമ്പത്തുമായി കൂട്ടിച്ചേർക്കരുത്​. സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച സംവരണ അവകാശപ്രഖ്യാപനവും നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. അബ്​ദുസമദ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിച്ചു.

പ്രക്ഷോഭം ശക്തമാക്കാന്‍ എല്ലാ ജില്ലകളിലും സമസ്ത സംവരണ സംരക്ഷണ സമിതി രൂപവത്​കരിക്കാന്‍ യോഗം തീരുമാനിച്ചു. സമസ്ത മുശാവറ അംഗങ്ങളും പോഷക സംഘടന നേതാക്കളുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഉമര്‍ഫൈസി മുക്കം, അബ്​ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, കെ.എം. അബ്​ദുല്ല കൊട്ടപ്പുറം, കെ. മോയീന്‍ കുട്ടി, സത്താര്‍ പന്തല്ലൂര്‍, നാസർ ഫൈസി കൂടത്തായി, കൊടക് അബ്​ദുറഹ്​മാന്‍ മുസ്‌ലിയാര്‍, അഡ്വ. മുഹമ്മദ് തയ്യിബ് ഹുദവി, ഒ.പി. അഷറഫ്, അലി അക്ബര്‍ കറുത്തപറമ്പ്, അലി അക്ബര്‍ മുക്കം, അയ്യൂബ് കൂളിമാട്, പി. മാമുക്കോയ ഹാജി എന്നിവർ പങ്കെടുത്തു. പ്രഫ. എന്‍.എ.എം. അബ്​ദുല്‍ഖാദര്‍ സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.