പിന്നാക്കക്കാരുടെ അവകാശം ഹനിക്കരുത് –ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsകോഴിക്കോട്: മുന്നാക്ക സംവരണത്തിെൻറ പേരില്‍ മുസ്‌ലിംകളുള്‍പ്പെടെ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവവശ്യപ്പെട്ടു. സമസ്തയും പോഷക സംഘടനകളും സംവരണ അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങും.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കാനല്ല ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യമാണ് സമസ്ത ഉന്നയിക്കുന്നത്. സംവരണത്തെ സമ്പത്തുമായി കൂട്ടിച്ചേർക്കരുത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച സംവരണ അവകാശപ്രഖ്യാപനവും നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിച്ചു.
പ്രക്ഷോഭം ശക്തമാക്കാന്‍ എല്ലാ ജില്ലകളിലും സമസ്ത സംവരണ സംരക്ഷണ സമിതി രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു. സമസ്ത മുശാവറ അംഗങ്ങളും പോഷക സംഘടന നേതാക്കളുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഉമര്‍ഫൈസി മുക്കം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, കെ. മോയീന്‍ കുട്ടി, സത്താര്‍ പന്തല്ലൂര്‍, നാസർ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹ്മാന് മുസ്‌ലിയാര്‍, അഡ്വ. മുഹമ്മദ് തയ്യിബ് ഹുദവി, ഒ.പി. അഷറഫ്, അലി അക്ബര്‍ കറുത്തപറമ്പ്, അലി അക്ബര്‍ മുക്കം, അയ്യൂബ് കൂളിമാട്, പി. മാമുക്കോയ ഹാജി എന്നിവർ പങ്കെടുത്തു. പ്രഫ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍ സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.