കൊച്ചി: കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ ഫണ്ട് സർക്കാറിന് കൈമാറരുതെന്ന് ഹൈകോടതി. രാഷ്ട്രീയതാൽപര്യം നടപ്പാക്കാൻ സർക്കാർ ശബരിമലയിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ച വകയിൽ ദേവസ്വം ബോർഡിെൻറ വൻതുക സർക്കാർ ഇൗടാക്കുകയാണെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് ആലുവ സ്വദേശി കെ.പി. ശശിധരൻ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടാണ് സർക്കാർ പൊലീസ് സുരക്ഷ ഒരുക്കിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എന്നാൽ, ശബരിമലയിൽ സുരക്ഷ സൗകര്യങ്ങൾ ഒരുക്കുന്നതിെൻറ പേരിൽ പണം വാങ്ങിയിട്ടില്ലെന്നും വാങ്ങാൻ ഉദ്ദേശ്യമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പൊലീസുകാരുടെ ഭക്ഷണത്തിെൻറ ചെലവിനെക്കുറിച്ച് ഹരജിക്കാരൻ ആരോപണം ഉന്നയിച്ചെങ്കിലും ഇത് സർക്കാർ ചെലവിൽ പൊലീസിനുവേണ്ടി പ്രവർത്തിക്കുന്ന കാൻറീനിൽനിന്നാണെന്ന് സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.