തിരുവനന്തപുരം: സംസ്ഥാന ഭരണനേതൃത്വം ജനങ്ങളിലേക്കിറങ്ങുന്ന നവകേരള സദസ്സിന് ശനിയാഴ്ച തുടക്കം. മുഖ്യമന്ത്രിപിണറായി വിജയനും മുഴുവൻ മന്ത്രിമാരും 140 നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുടെ പരാതി കേട്ട് സർക്കാർ നടപടികൾ വിശദീകരിക്കും. ഉന്നത ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിസഭക്കൊപ്പം ഡിസംബർ 24 വരെ നീളുന്ന പരിപാടിയുടെ ഭാഗമാവും.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാരോപിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിക്കുകയാണ്. ഡിസംബർ രണ്ടു മുതൽ 22 വരെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സർക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് മൂന്നിന് കാസർകോട് മഞ്ചേശ്വരത്താണ് നവകേരള സദസ്സിന് തുടക്കം. നവംബർ 19ന് കാസർകോട്ടെ മറ്റു നിയോജക മണ്ഡലങ്ങളിൽ ബഹുജന സദസ്സുകൾ നടക്കും. കണ്ണൂരിൽ 20 മുതൽ 22വരെയും 23ന് വയനാട്ടിലെയും മണ്ഡലങ്ങളിൽ പരിപാടി നടക്കും. 24 മുതൽ 26 വരെ കോഴിക്കോട് ജില്ലയിലെയും 27 മുതൽ 30 വരെ മലപ്പുറം ജില്ലയിലെയും മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടത്തും.
ഡിസംബർ ഒന്നു മുതൽ മൂന്നു വരെ പാലക്കാട് ജില്ലയിലും നാലു മുതൽ ഏഴു വരെ തൃശൂരിലും ഏഴു മുതൽ 10 വരെ എറണാകുളം, 10 മുതൽ 12 വരെ ഇടുക്കി, 12 മുതൽ 14 വരെ കോട്ടയം, 14 മുതൽ 16 വരെ ആലപ്പുഴ, 16, 17 തീയതികളിൽ പത്തനംതിട്ട, 18 മുതൽ 20 വരെ കൊല്ലം ജില്ലയിലെയും മണ്ഡലങ്ങളിൽ പരിപാടി നടക്കും. 20 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലും സദസ്സ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.