ഇരട്ട സ്​ഫോടനം: പ്രതികളെ കസ്​റ്റഡിയിൽ വേണമെന്ന്​ എൻ.​െഎ.എ

കൊച്ചി: കോഴിക്കോട് ഇരട്ട സ്​ഫോടനക്കേസിൽ അറസ്​റ്റിലായ രണ്ട്​ പ്രതികളെയും കൂടുതൽ അന്വേഷണത്തിന്​ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ എൻ.​െഎ.എ കോടതിയെ സമീപിച്ചു. ഒരാഴ്​ചക്കിടെ അറസ്​റ്റിലായ കേസിലെ രണ്ടും എട്ടും പ്രതികളായ കണ്ണൂർ ചെറുപറമ്പ ഉരകള്ളിയിൽ വീട്ടിൽ മുഹമ്മദ് അസ്​ഹർ, കണ്ണൂർ കൊയ്യം പെരുന്തലേരി പുതിയപുരയിൽ പി.പി. യൂസഫ്​ എന്നിവരെയാണ്​ ഏഴുദിവസത്തേക്ക്​ എൻ.​െഎ.എ കസ്​റ്റഡിയിൽ ആവശ്യപ്പെട്ടത്​.

ഇവരുടെ ഒളിവുജീവിതം, കേസുമായി ബന്ധപ്പെട്ട മറ്റ്​ വിശദാംശങ്ങൾ, ഒളിവിൽ പോകാൻ ആരെങ്കിലും സഹായിച്ചോ തുടങ്ങിയ വിവരങ്ങളിൽ അന്വേഷണം നടത്താനാണ്​ കസ്​റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്​. കസ്​റ്റഡി അപേക്ഷ കോടതി ചൊവ്വാഴ്​ച പരിഗണിക്കും.

12 വർഷത്തോളം ഒളിവിലായിരുന്ന ഇവർക്കെതിരെ ഇൻറർപോൾ റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചതിനെത്തുടർന്നാണ്​ സൗദി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ ഇന്ത്യയിലേക്ക്​ നാടുകടത്തിയത്​.

Tags:    
News Summary - double explotion; NIA demanded custody of accused -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.