കണ്ണൂർ: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് വോട്ടർപ്പട്ടിക പരിശോധിച്ചപ്പോൾ 3.25 ലക്ഷം ഇരട്ട വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച പോർക്കളം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടുചെയ്യാതിരിക്കേണ്ടത് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
പയ്യന്നൂർ മണ്ഡലത്തിൽ വോട്ടുള്ള 127 പേർക്കും കല്യാശേരി മണ്ഡലത്തിൽ വോട്ടുളള 91 പേർക്കും തളിപ്പറമ്പിലെ 242 പേർക്കും ഇരിക്കൂർ മണ്ഡലത്തില്‍ വോട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലത്തിലും കണ്ടെത്താൻ കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു. ഒരു മണ്ഡലത്തിലും വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.