പിണറായി വിജയനും ഇ.പി. ജയരാജനും

കമ്യൂണിസ്​റ്റുകാരന്​ പാർട്ടി തീരുമാനം അനുസരിക്കേണ്ടി വരും -പിണറായി

കണ്ണൂർ: കമ്യുണിസ്​റ്റുകാരന്​ പാർട്ടി തീരുമാനം അനുസരിക്കേണ്ടി വരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മത്സര രംഗത്ത്​​ നിന്ന്​ പിൻമാറിയെന്ന്​ മന്ത്രി ഇ.പി. ജയരാജൻ നടത്തിയ പ്രസ്​താവനയെക്കുറിച്ചുള്ള ചോദ്യത്തോട്​ വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്​റ്റുകാർക്കും നേതാക്കൾക്കും വ്യക്​തിപരമായ അഭിപ്രായം ഉണ്ടാകും. ഇത്തരം അഭിപ്രായം പാർട്ടി എപ്പോഴും മാനിക്കുകയും ചെയ്യും. എന്നാൽ അവസാന തീരുമാനം പാർട്ടിയാണ്​ എടുക്കുന്നത്​. അത്​ എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ്​ ഞങ്ങളുടെ രീതി. മറ്റു കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്​ എന്താണെന്ന്​ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Double vote: Pinarayi Vijayan says there is nothing new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.