ആത്മകഥയുടെ ഒന്നാം ഭാഗം ഡിസംബർ അവസാനം പുറത്തിറക്കുമെന്ന് ഇ.പി. ജയരാജൻ; ‘പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്സിന് നല്‍കില്ല’

കണ്ണൂര്‍: ഒടുവിൽ സി.പി.എം കേന്ദ്ര കമിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് ജയരാജന്‍. എന്നാൽ, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്സിന് നല്‍കില്ല. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോയെന്നും ജയരാജൻ. ക്രിമിനല്‍ കുറ്റമാണ് ഡി.സി ചെയ്തതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന​​ത്ത് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ.പി. ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ജയരാജൻ

ഡി.ജി.പിക്ക് പരാതി നല്‍കി. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.ഡി ബുക്സിന് വക്കീല്‍ നോട്ടീസും അയച്ചു. ഇതിനിടെ, ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടന്നു. തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നാണ് ജയരാജൻ പറയുന്നത്. വിദ്യാർഥിയായ കാലം മുതൽ വേട്ടയാടൽ അനുഭവിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.

മാധ്യമങ്ങളുടെ വേട്ടയാടലുകൾ പലപ്പോഴും ചിരിച്ച് തള്ളുകയാണ് ചെയ്യുന്നത്. ഞാൻ എട്ടുവർഷക്കാലം കട്ടൻചായ കഴിച്ചിരുന്നു. പിന്നീട് അൾസറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നീടാണ് പാൽചായ കുടിക്കാൻ പറഞ്ഞത്. എന്നാൽ, കട്ടൻ ചായയും പരിപ്പ് വടയും എന്ന് പറയുന്നത് വിവാദമാക്കി. ഞാൻ പറയുന്നതിൽ നിന്ന് പലപ്പോഴും മുൻപിലും പിൻപിലുമുള്ളത് ഒഴിവാക്കിയാണ് മാധ്യമങ്ങളുൾപ്പെടെ ഉപയോഗിക്കുന്നത്. ആത്മകഥക്ക് പുതിയ പേര് കണ്ടെത്തുമെന്ന് ജയരാജൻ . അതിനായി പലരുമായി ബന്ധപ്പെടാനാണ് തീരുമാനം. ഡിസംബർ 30ന് ശേഷമുള്ള എന്റെ ജീവിതം തുടർന്ന് എഴുതു​മെന്നും ജയരാജൻ പറഞ്ഞു. 

മംഗലപുരത്തെ പാർട്ടി പ്രശ്നത്തെ കുറിച്ച് ജില്ല സെക്രട്ടറി മറുപടി പറയുമെന്ന് ജയരാജൻ പറഞ്ഞു. മധു മുല്ല​ശ്ശേരിയുമായി ബന്ധപ്പെട്ട കാര്യത്തെ കുറിച്ച് വ്യക്തതയില്ല. ​ജോയി നല്ല ​പ്രാപ്തനായ ലീഡറാണ്. പാർട്ടിയെ തകർക്കാൻ വിവിധ മേഖലകളിൽ നീക്കം നടക്കുന്നു. പലർക്കും സി.പി.എമ്മിനെയാണ് ഭയം. അതുകൊണ്ടാണ് സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടി സഖാക്കൾക്ക് കഴിയണം. ഇവിടെ നടക്കുന്നത് പ്രത്യയശാസ്ത്രപരമായ വ്യതിയാനമായി കാണുന്നില്ല. തീർത്തും വ്യക്തിപരമായ പ്രശ്നങ്ങളാണിന്ന് കാണുന്നതെന്ന് ജയരാജൻ പറഞ്ഞു.

Tags:    
News Summary - The autobiography of EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT