വടകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു

വടകര: ദേശീയപാതയിൽ വടകര പുതിയ സ്റ്റാൻഡിനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

വടകര അടക്കാതെരു സ്വദേശി കൃഷ്ണ നിലയത്തിൽ കൃഷ്ണമണിയുടെ മാരുതി 800 കാറാണ് കത്തി നശിച്ചത്. വടകര കരിമ്പനപാലത്തെ പമ്പിൽനിന്നു പെട്രേൾ നിറച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കാറിനുള്ളിൽ നിന്നു പുക ഉയരുന്നത് വഴിയാത്രക്കാരാണ് വിളിച്ചു പറഞ്ഞത്.

ഉടനെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. വടകര അഗ്നി രക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാർ പൂർണമായി കത്തി നശിച്ചു.

Tags:    
News Summary - Car fire occurred on the Vadakara National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.