കോഴിക്കോട്: മലബാറിന്റെ വിദ്യാഭ്യാസ രംഗത്ത് 75 വർഷമായി തലയെടുപ്പോടെ നിൽക്കുന്ന ഫാറൂഖ് കോളജിന് ചരിത്രത്തിലാദ്യമായി വനിത പ്രിൻസിപ്പൽ. ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയറ്റ് പ്രഫസർ ഡോ. ആയിഷ സ്വപ്നയാണ് ആദ്യ വനിത പ്രിൻസിപ്പലാകുന്നത്. പ്രിൻസിപ്പലായ ഡോ. കെ.എം. നസീർ വിരമിക്കുന്ന ഒഴിവിലാണ് എറണാകുളം സ്വദേശിയായ ആയിഷ സ്വപ്ന ചുമതലയേൽക്കുന്നത്.
2008 ജൂൺ നാലിന് ഇംഗ്ലീഷ് വിഭാഗത്തിൽ അസി. പ്രഫസറായാണ് ആയിഷ സ്വപ്ന ഫാറൂഖ് കോളജിൽ സർവിസിൽ പ്രവേശിച്ചത്. അതിനുമുമ്പ് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ലെക്ചറർ ആയിരുന്നു.
എറണാകുളം സെന്റ് തെരേസാസിൽ നിന്ന് ബിരുദവും 1995ൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടിയ ആയിഷ സ്വപ്ന, 2004ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡ് നേടി. 2017ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നുതന്നെ പിഎച്ച്.ഡിയും കരസ്ഥമാക്കി. നിരവധി ലേഖനങ്ങൾ എഴുതുകയും എഡിറ്റ് ചെയ്യുകയുമുണ്ടായി.
ഭർത്താവ് ഡോ. സി.കെ. മഖ്ബൂൽ ജെ.ഡി.ടി ഇസ്‍ലാം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പ്രിൻസിപ്പലാണ്. മക്കൾ: അദ്നാൻ, അഫ്രീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.