ഡോ. ദിവ്യ എസ്. അയ്യര്‍ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ഡോ. ദിവ്യ എസ്. അയ്യര്‍ കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) പ്രൊജക്ട് ഡയറക്ടറായി ചുമതലയേറ്റു. 2014 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ജാഫര്‍ മാലികില്‍ നിന്നുമാണ് മെഡിക്കല്‍ ബിരുദധാരിണിയായ ദിവ്യ എസ്. അയ്യര്‍ ചുമതല ഏറ്റെടുക്കുന്നത്.

പത്തനംതിട്ട കലക്ടറായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്തും തിരുവനന്തപുരത്തും സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നഗരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യപ്രദമാക്കുന്നതിനുമായി നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായുള്ള സ്ഥാപന- സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്.

നഗരങ്ങളിലെ ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ 93 നഗരസഭകളിലും നടപ്പാക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും നഗരസഭകളുടെയും സംയുക്ത ഇടപെടലുണ്ട്.

Tags:    
News Summary - Dr. Divya S. Iyer took over as KSWMP Project Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.