ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സിനെതിരെ അസ്വാഭാവിക ശിക്ഷാനടപടിയെടുത്ത ജനറൽ സർജറി മേധാ വി ഡോ. ജോൺ എസ്. കുര്യനെ സ്ഥലംമാറ്റി. സർജറി തീവ്രപരിചരണ വിഭാഗത്തിലെ വളൻറിയർ നഴ്സിനെ അപമാനിച്ചെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ് നടപടി. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെത് തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഒാഫിസ് ഇടപെട്ടാണ് ഉത്തരവിറക്കിയത്. അന്വേഷണത്തിന് മെഡിക്കല്‍ വിദ്യ ാഭ്യാസ ഡയറക്ടറെയും ചുമതലെപ്പടുത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ 11വരെ കേരള നഴ്സിങ് അസോസിയേഷെൻറയും (കെ.ജി. എൻ.എ) നഴ്സിങ് യൂനിയെൻറയും (കെ.ജി.എൻ.യു) വിവിധ സർവിസ് സംഘടനകളുടെയും നേതൃത്വത്തിൽ ധർണയും പ്രിൻസിപ്പൽ ഓഫിസിലേക്ക് മാർച്ചും നടത്തി. തുടർന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫുമായി നടത്തിയ ചർച്ചയിൽ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ശോഭനയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ധാരണയിലെത്തി. വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാൻ അധികാരമില്ലാത്തതിനാൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ബന്ധപ്പെട്ട ശേഷമാണ് പ്രിൻസിപ്പൽ അന്വേഷണത്തിനുപോലും ഉത്തരവിട്ടത്. പകരം നിയമിക്കുന്നത് എവിടെയാണെന്ന വിവരം ഉത്തരവിൽ പറഞ്ഞിട്ടില്ല. മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷമേ എവിടെയാണ് നിയമനമെന്ന് പറയാൻ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.30ന് ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സംഭവം. പരിശോധനക്ക് തീവ്രപരിചരണ വിഭാഗത്തിലെത്തിയ ഡോ. ജോൺ എസ്. കുര്യൻ വയറിന് ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന േരാഗിയുടെ കാലിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ (ഗ്ലൂക്കോ മീറ്റർ അടങ്ങുന്ന ട്രേ) ഇരിക്കുന്നത് കണ്ടു. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ ഉൾപ്പെടെയാണ് ഇരുന്നത്. ഇൗ രോഗിയുടെ പൾസ് നോക്കുേമ്പാൾ അതിഗുരുതരാവസ്ഥയിൽ. മറ്റൊരു രോഗി ഐ.സി.യുവിൽ എത്തിയതിനാൽ ട്രേ കട്ടിലിൽെവച്ചിട്ടാണ് നഴ്സ് പോയത്. ഇൗസമയമെത്തിയ ഡോക്ടർ ഹെഡ് നഴ്സിനോട് വിവരം ആരായുകയും ട്രേ മറന്നുവെച്ച നഴ്സിനെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു.
പഠനം കഴിഞ്ഞ് പരിശീലനത്തിനെത്തിയ പെൺകുട്ടിയാണ് ട്രേ കട്ടിലിൽ വെച്ചതെന്ന് ഹെഡ് നഴ്സ് മറുപടി നൽകിയിട്ടും ഡോക്ടർക്ക് തൃപ്തിവന്നില്ല. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ഒഴിഞ്ഞുകിടന്ന കിടക്കയിൽ കാലിൽ ഇതേ ട്രേയുമായി കിടക്കാൻ നഴ്സിനോട് നിർദേശിച്ചു. പുറത്തിറങ്ങാറായപ്പോൾ പെൺകുട്ടിയെ എഴുന്നേൽപിക്കുന്നതിനെപ്പറ്റി ഹെഡ് നഴ്സ് ചോദിച്ചെങ്കിലും ഡോക്ടർ ഒന്നും മിണ്ടിയില്ല. പെൺകുട്ടി പരാതി നൽകാൻ തയാറായില്ലെങ്കിലും വിവരം അറിഞ്ഞ നഴ്സിങ് സംഘടനകളാണ് പ്രിൻസിപ്പലിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. അതേസമയം, വയറിനു ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറിനു മുകളിൽ മൂന്നുകിലോ ഭാരമുള്ള ഡ്രസിങ് ട്രേ വെക്കുകയും ഇത് െവച്ച നഴ്സിന് താക്കീത് നൽകുക മാത്രമാണ് ചെയ്തെതന്നും വകുപ്പ് മേധാവി ഡോ. ജോൺ എസ്. കുര്യൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.