തൃശൂർ: സെപ്റ്റംബർ 15നകം മാലിന്യസംസ്കരണത്തിന് സംവിധാനമൊരുക്കാത്ത കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് തദ്ദേശഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. പദ്ധതി നിർവഹണവും നവകേരള മിഷനുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് അംഗങ്ങൾക്ക് കിലയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജൂൺ 15നകം പദ്ധതികൾ സമർപ്പിച്ച് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ തേദ്ദശ സ്ഥാപനങ്ങൾ അതേ ഉത്സാഹവും ജാഗ്രതയും തുടരണം. തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിെൻറ ഭാഗമായാണ് എൻജിനീയർമാരെ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമാക്കിയത്. ജില്ല പഞ്ചായത്ത് അംഗങ്ങളുടെ േപ്രാട്ടോകോൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കും. അതിനുശേഷം ഉചിതമായ തീരുമാനമുണ്ടാകും. നദീസംരക്ഷണത്തിെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.