ശബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ. അബ്ദുൽ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് ശബരിമല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
'ഇന്ന് എനിക്ക് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യമുണ്ടായി, സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു'-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഡോ. അബ്ദുൽസലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിയമിച്ചത്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരിക്കെ മുസ്ലിം ലീഗിനൊപ്പം നിലകൊണ്ട അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.