കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് വധക്കേസിലെ കുറ്റപത്രം വായിക്കുന്നത് ഹൈകോടതി തടഞ്ഞു. വിചാരണ നടപടികൾ തുടങ്ങുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കാനിരിക്കെയാണ് പ്രതി സന്ദീപ് നൽകിയ പുനഃപരിശോധന ഹരജി പരിഗണിച്ച് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഇടക്കാല ഉത്തരവ്. കേസ് ഡയറി ഹാജരാക്കാനും നിർദേശിച്ചു.
2023 മേയ് 10ന് വൈദ്യപരിശോധനക്കായി പൊലീസ് ഹാജരാക്കിയപ്പോഴാണ് ഡോ. വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കരുതിക്കൂട്ടിയുള്ള കൃത്യമല്ലാത്തതിനാൽ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി കൊല്ലം അഡീ. സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ. വന്ദനയുടെ മരണത്തിന് കാരണമെന്ന് ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും 18ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.