ഡോ. വന്ദനാ ദാസ് വധം: സാക്ഷി വിസ്താരം സെപ്റ്റംബർ ഒമ്പതിന് തുടങ്ങും

കൊല്ലം: ഡോ. വന്ദനാ ദാസ് വധക്കേസിൽ സാക്ഷിവിസ്താരം സെപ്റ്റംബർ ഒമ്പതിന് തുടങ്ങാൻ കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. കേസിലെ ഒന്നാം സാക്ഷിയും സംഭവകാലത്ത് ഡോ. വന്ദനയോടൊപ്പം ജോലി ചെയ്തിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിവസം വിസ്തരിക്കുന്നത്.

കേസിലെ ആദ്യ അമ്പത് സാക്ഷികളെ ഒന്നാംഘട്ടത്തിൽ വിസ്തരിക്കും. കേരളത്തിൽ നടന്ന കൊലപാതകങ്ങളിൽ ഏറ്റവുമധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളായെന്ന പ്രത്യേകത ഈ കേസിനുണ്ട്.

വിവിധ തലങ്ങളിലുള്ള 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ആശുപത്രി സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവരും സാക്ഷിപ്പട്ടികയിലുണ്ട്. 

Tags:    
News Summary - Dr. Vandana Das murder: Witness examination to begin on September 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.