കൊടുവള്ളി: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങൾക്കെതിരെ തെരുവിൽ ഒറ്റയാൾ പ്രതിഷേധവുമായി നാടക പ്രവർത്തകൻ. റിട്ട. മലയാളം അധ്യാപകൻ സൗത്ത് കൊടുവള്ളി വി.കെ. നാരായണനാണ് മോഹിനിയാട്ട വേഷവിതാനങ്ങളോടെ മുഖത്ത് കറുത്ത ചായം പൂശി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനു നേരെയുണ്ടായ അധിക്ഷേപത്തിൽ പ്രതിഷേധിക്കുക എന്നെഴുതിയ പ്ലക്കാർഡും കൈയിലേന്തി കൊടുവള്ളി ടൗണിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
കലാരംഗത്ത് കറുത്തവർ വേണ്ടെന്ന പരാമർശത്തിനെതിരെയാണ് പ്രതിഷേധമെന്ന് നാരായണൻ പറഞ്ഞു.
നാടക നടനും സംവിധായകനുമായ നാരായണൻ 25ഓളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ ഇദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങൾക്ക് ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.