കുടിവെള്ള ക്ഷാമം; ജല അതോറിറ്റി ഇടപെടണം -ഹൈകോടതി

കൊച്ചി: കുടിവെള്ള ക്ഷാമം അതിഗൗരവമുള്ള പ്രശ്നമാണെന്നും ഇത്​ മനസ്സിലാക്കി ജല അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും​ ഹൈകോടതി ജഡ്ജി ജസ്റ്റിസ്​ ഷാജി പി. ചാലി. മരട് നഗരസഭയിലെ ജലക്ഷാമം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വാക്കാൽ നിർദേശം.

നെട്ടൂർ സ്വദേശി ഇ.എൻ. നന്ദകുമാറാണ് ഹരജി നൽകിയത്. മരട് നഗരസഭയിലെ ഒന്നു മുതൽ 33 വരെ ഡിവിഷനിലും സമീപങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയത്​.

വിഷയത്തിൽ കലക്ടർ ഉൾപ്പെടെ എതിർകക്ഷികളോട്​ വിശദീകരണം തേടി. ഹരജി മാർച്ച് രണ്ടിന്​ വീണ്ടും പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.