എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ ഓട്ടോ ഡ്രൈവർ അഖിൽ

ഓട്ടോയിൽ എം.ഡി.എം.എ വിൽപന നടത്തിയ ഡ്രൈവർ അറസ്റ്റിൽ

ചെങ്ങമനാട്: ഓട്ടോയിൽ എം.ഡി.എം.എ വിൽപന നടത്തിവന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) 1.910 മില്ലി ഗ്രാം എം.ഡി.എം.എയുമായി നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഓട്ടോയിൽ നിന്ന് ലഹരിപദാർഥവും രാസലഹരി തൂക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പൊലീസ് കണ്ടെടുത്തു.

പൊലീസ് പട്രോളിങ്ങിനിടെ കപ്രശ്ശേരിയിൽ വച്ചാണ് സംശയം തോന്നിയ പൊലീസ് സംഘം അഖിലിനെ ഓട്ടോ തടഞ്ഞ് നിർത്തി പരിശോധിച്ചത്. പൊലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറിയ ഡപ്പികളിലും സിപ്പ് ലോക്ക് കവറുകളിലുമായി ഓട്ടോയിലെ ഡാഷ്ബോർഡിലാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നതത്രെ.

വിൽപനക്കായാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഇയാൾ എത്രനാളായി ലഹരിപദാർഥങ്ങൾ വിൽപന നടത്തിവരുന്നത് സംബന്ധിച്ച് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Driver arrested for selling MDMA in auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.