സൈനികരെ നായ്ക്കളോട് ഉപമിച്ച് മന്ത്രി ഓഫിസിലെ ഡ്രൈവർ; പ്രതിഷേധം

തിരുവനന്തപുരം: രാജ്യസുരക്ഷക്കായി നിലയുറപ്പിച്ച സൈനികരെ നായ്ക്കളോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മന്ത്രി ഓഫിസിലെ ഡ്രൈവർക്കെതിരെ നടപടിക്ക് നിർദേശം.

നെയ്യാറ്റിൻകര സ്വദേശി ബി. സുജയ്കുമാറിനെതിരെയാണ് നടപടിയെടുക്കാൻ സപ്ലൈകോ സി.എം.ഡിയോട് മന്ത്രി ജി.ആർ. അനിൽ നിർദേശിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷൻ ജീവനക്കാരനായ ഇയാൾ നിലവിൽ ഭക്ഷ്യമന്ത്രിയുടെ ഓഫിസിലെ ഡ്രൈവറാണ്. സുജയ്കുമാറിന്‍റെ പോസ്റ്റിനെതിരെ സൈനികരടക്കമുള്ളവർ മന്ത്രിക്കും സി.എം.ഡിക്കും പരാതി നൽകിയതോടെ സൈനികരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിന്‍റെ ഉള്ളടക്കത്തെ അപലപിക്കുന്നതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സുജയ്കുമാർ ഭക്ഷ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ ഉൾപ്പെട്ടയാളല്ല. സപ്ലൈകോയിൽ ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ഇയാളെ ചില ഘട്ടങ്ങളിൽ മന്ത്രിയുടെ ഓഫിസിലെ വാഹന സംബന്ധമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അല്ലാതെ മന്ത്രിക്ക് ഇയാളുമായി ബന്ധമില്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

സുജയ്കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണത്തിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ സി.എം.ഡി സഞ്ജീബ് കുമാർ പട്ജോഷി 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Driver in minister's office compares soldiers to dogs; protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.