ഡ്രൈവർ-മേയർ തർക്കം: ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന നേമം സ്വദേശി എൽ.എച്ച്. യദുവിന്‍റെ പരാതിയിലാണ് കമീഷന്‍റെ നടപടി.

കേരള പൊലീസ്, കെ.എസ്.ആർ.ടി.സി എം.ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. റമേയ് ഒമ്പതിന് നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.

യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി. 

സംഭവ ദിവസം രാത്രി പത്തരക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള കാമറകൾ പരിശോധിച്ചാൽ നടന്ന സംഭവം ബോധ്യമാവും. എന്നാൽ, അന്വേഷണ നടത്താതെ തനിക്കെതിരെ കേസെടുത്തെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ചുമതലയിൽ നിന്നും എസ്.എച്ച്.ഒയെ മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നും പരാതിയിൽ അവശ്യപ്പെടുന്നുണ്ട്. ആര്യ രാജേന്ദ്രൻ, ഡി.എൻ. സച്ചിൻ, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി.

Tags:    
News Summary - Driver-mayor dispute: Human Right Commission files case on driver's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.