തിരുവനന്തപുരം: കർശന മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 14 മുതൽ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ അനുമതി. ലോക്ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവരെയും ഒരിക്കൽ ഡ്രൈവിങ് ടെസ്റ്റിൽ പെങ്കടുത്ത് പരാജയപ്പെട്ടവരെയും മാത്രമേ ഒക്ടോബർ 15 വരെ ടെസ്റ്റുകളിൽ പെങ്കടുപ്പിക്കൂ. മറ്റുള്ളവർ ഇൗ തീയതിക്ക് ശേഷമേ സ്ലോട്ട് ബുക്ക് ചെയ്യാവൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ടെസ്റ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് ഒാരോ ഒാഫിസിലും നടന്ന ടെസ്റ്റുകളുടെ 50 ശതമാനമാകും തുടക്കത്തിൽ നടക്കുക. ലേണേഴ്സ് ടെസ്റ്റ് നിലവിലെ രീതിയിൽ തുടരും. കണ്ടെയ്ൻമെൻറ് സോൺ, മറ്റ് നിരോധിത മേഖലകൾ എന്നിവിടങ്ങളിൽനിന്നുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പെങ്കടുപ്പിക്കില്ല. കോവിഡ് ലക്ഷണങ്ങളുള്ളവർ, വീട്ടിൽ ക്വാറൻറീനിൽ കഴിയുന്ന അംഗങ്ങളുള്ളവർ, മറ്റ് സംസ്ഥാനങ്ങളിൽനിന്നോ വിദേശത്തുനിന്നോ മടങ്ങിയെത്തി 14 ദിവസം പൂർത്തിയാക്കാത്തവർ എന്നിവർക്കും വിലക്കേർപ്പെടുത്തും.
ഇതുസംബന്ധിച്ച പ്രസ്താവന പഞ്ചായത്ത്/ പ്രാദേശിക ആരോഗ്യവിഭാഗം അധികാരികളിൽനിന്ന് ഹാജരാക്കണം. മോേട്ടാർ വാഹനവകുപ്പിൽ ഏഴുലക്ഷം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
തിരുവനന്തപുരം: ഡ്രൈവിങ് പരിശീലനസമയത്ത് പരിശീലകനെ കൂടാതെ ഒന്നിൽ കൂടുതൽ ആളുകൾ വാഹനത്തിൽ ഉണ്ടാകാത്തവിധം ക്രമീകരണമേർപ്പെടുത്തണമെന്ന് മോേട്ടാർ വാഹനവകുപ്പ്. പരിശീലനത്തിന് ഒേരാരുത്തർക്കും സമയക്രമം നിശ്ചയിക്കണമെന്നും ഡ്രൈവിങ് സ്കൂളുകൾക്കുള്ള നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
പരിശീലകൻ കൈയുറ, മാസ്ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം. ഡ്രൈവിങ് സ്കൂൾ ജീവനക്കാർ കണ്ടെയ്ൻമെൻറ് സോണിൽ കഴിയുന്നവരാകരുത്. വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നവരും ഉണ്ടാകരുത്. ഒാരോരുത്തർക്കും പരിശീലനം നൽകും മുമ്പ് പരിശീലകനും പഠിതാവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കണം.
പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനം ദിവസവും കഴുകുകയും അണുമുക്തമാക്കുകയും വേണം. മൂന്ന് ലിറ്റർ ശേഷിയുള്ള അണുനാശിനി ലായനിയുള്ള ഹാൻഡ് സ്പ്രെയർ വാഹനത്തിൽ സൂക്ഷിക്കണം.
ഗ്ലാസുകൾ തുറന്നിടണം. എ.സി ഉപയോഗിക്കരുത്. ഒാരോരുത്തരുടെയും പരിശീലന ഉൗഴം കഴിഞ്ഞശേഷം സ്റ്റിയറിങ് വീൽ, ഗിയർ ലിവർ, സീറ്റ്ബെൽറ്റ്, ഹാൻഡിൽ, മിറർ, സ്വിച്ചുകൾ എന്നിവ സ്പ്രെയർ ഉപയോഗിച്ച് പരിശീലകൻ അണുമുക്തമാക്കണം.
•65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവരെ പെങ്കടുപ്പിക്കില്ല
•കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ടെസ്റ്റിങ് ഗ്രൗണ്ടിൽ അനുഗമിക്കരുത്
•റോഡ് ടെസ്റ്റിനുള്ള കാറുകളിൽ ഒരുസമയം ഒരുസമയം ഇൻസ്പെക്ടർക്കൊപ്പം ഒരാൾ മാത്രം
•ഉദ്യോഗസ്ഥർക്ക് മാസ്ക്, കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവ നിർബന്ധം
•ടെസ്റ്റിന് വരുന്നവർ സാനിറ്റൈസർ കരുതണം
•ടെസ്റ്റിന് മുമ്പും പിമ്പും കൈകൾ അണുമുക്തമാക്കണം
•മാസ്ക്, കൈയുറകൾ എന്നിവ ധരിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.